മൂന്നാം ടി20 സ്വന്തമാക്കുവാന്‍ ഇന്ത്യയും ഇംഗ്ലണ്ടും, രോഹിത് തിരികെ ടീമില്‍, ടോസ് അറിയാം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ അഹമ്മദാബാദില്‍ നടക്കുന്ന ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടി ഇംഗ്ലണ്ട്. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ ബൗളിംഗ് തിരഞ്ഞെടുത്തു. പരമ്പരയില്‍ ആദ്യ മത്സരം ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ ഇന്ത്യ രണ്ടാം മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. അഹമ്മദാബാദിലെ കോവിഡ് കേസുകളുടെ വര്‍ദ്ധനവ് പരിഗണിച്ച് മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

ഇംഗ്ലണ്ട് നിരയില്‍ ഒരു മാറ്റമാണുള്ളത്. ടോം കറന്‍ ടീമില്‍ നിന്ന് പുറത്ത് പോയി ആ സ്ഥാനത്ത് മാര്‍ക്ക് വുഡ് എത്തുന്നു. ഇന്ത്യന്‍ നിരയില്‍ ഇംഗ്ലണ്ട് നിരയില്‍ ഒരു മാറ്റമാണുള്ളത്. ടോം കറന്‍ ടീമില്‍ നിന്ന് പുറത്ത് പോയി ആ സ്ഥാനത്ത് മാര്‍ക്ക് വുഡ് എത്തുന്നു. ഇന്ത്യന്‍ നിരയില്‍ സൂര്യകുമാര്‍ യാദവിന് പകരം രോഹിത് ശര്‍മ്മ ടീമിലേക്ക് മടങ്ങിയെത്തുന്നു.

ഇന്ത്യ: Ishan Kishan, Rohit Sharma, KL Rahul, Virat Kohli(c), Rishabh Pant(w), Shreyas Iyer, Hardik Pandya, Washington Sundar, Shardul Thakur, Bhuvneshwar Kumar, Yuzvendra Chahal

ഇംഗ്ലണ്ട്: Jason Roy, Jos Buttler(w), Dawid Malan, Jonny Bairstow, Eoin Morgan(c), Ben Stokes, Sam Curran, Chris Jordan, Jofra Archer, Adil Rashid, Mark Wood