CricketFeatured

ഇംഗ്ലണ്ട് പ്രതിരോധത്തിൽ, ഓപ്പണര്‍മാരെ പുറത്താക്കി പാക് സ്പിന്നര്‍മാര്‍

മുൽത്താന്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 297 റൺസെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം. ടീം 36 റൺസാണ് നേടിയിട്ടുള്ളത്. 261 റൺസ് കൂടി വിജയത്തിനായി ഇംഗ്ലണ്ട് നേടണം.

ആദ്യ ഓവറിൽ ആദ്യ ഇന്നിംഗ്സിലെ ശതക നേട്ടക്കാരന്‍ ബെന്‍ ഡക്കറ്റിനെ സാജിദ് ഖാന്‍ പുറത്താക്കിയപ്പോള്‍ സാക്ക് ക്രോളിയെ നോമന്‍ അലി പുറത്താക്കി. അവിടെ നിന്ന് 25 റൺസ് കൂട്ടുകെട്ടുമായി ഒല്ലി പോപ് – ജോ റൂട്ട് കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്നത്തെ ദിവസം അവസാനിപ്പിക്കുവാന്‍ സഹായിച്ചു.

പോപ് 21 റൺസും റൂട്ട് 12 റൺസുമാണ് നേടിയിട്ടുള്ളത്. നേരത്തെ പാക്കിസ്ഥാന്റെ 366 റൺസെന്ന സ്കോര്‍ തേടിയിറങ്ങിയ ഇംഗ്ലണ്ട് 291 റൺസിന് പുറത്തായപ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ പാക്കിസ്ഥാന്‍ 221 റൺസിന് ഓള്‍ഔട്ട് ആയി.