ബ്രോഡിന് പിന്നാലെ ജെയിംസ് ആന്‍ഡേഴ്സണും രണ്ടാം ടെസ്റ്റിൽ കളിക്കില്ലെന്ന് സൂചന

Andersonbroad

സ്റ്റുവര്‍ട് ബ്രോഡ് ലോര്‍ഡ്സിലെ രണ്ടാം ടെസ്റ്റിൽ കളിക്കില്ലെന്ന് ഇംഗ്ലണ്ട് അറിയിച്ചതിന് പിന്നാലെ ജെയിംസ് ആന്‍ഡേഴ്സണും ടെസ്റ്റിൽ കളിക്കുന്നത് സംശയത്തിലാണെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം.

ഇംഗ്ലണ്ടിന്റെ മുന്‍ നിര പേസര്‍മാരുടെ അഭാവം ടീമിന്റെ സാധ്യതകളെ വല്ലാതെ ബാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2016ന് ശേഷം ഇത് ആദ്യമായാണ് രണ്ട് താരങ്ങളുമില്ലാതെ ഇംഗ്ലണ്ട് ഒരു ടെസ്റ്റിന് ഇറങ്ങുന്നത്. ഇതിന് മുമ്പ് സമാനമായ സാഹചര്യം 2007ലാണ് ഉണ്ടായത്.

ഇരു താരങ്ങളുമില്ലാത്തതിനാൽ ലങ്കാഷയറിന്റെ പേസര്‍ സാഖിബ് മഹമ്മൂദിനെ ഇംഗ്ലണ്ട് സ്ക്വാഡിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Previous articleഫിൽ ഫോഡൻ സീസൺ തുടക്കത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം ഉണ്ടാവില്ല
Next articleപാക്കിസ്ഥാനെതിരെയുള്ള ജമൈക്കയിലെ ആദ്യ ടെസ്റ്റിനുള്ള 13 അംഗ സംഘത്തെ പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ്