ശ്രീലങ്കയ്ക്കെതിരെയുള്ള ടി20 ടീം പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയ്ക്കെതിരെയുള്ള ടി20 പരമ്പരയ്ക്കായുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ക്രിസ് വോക്സ്, ഡേവിഡ് വില്ലി, ലിയാം ഡോസൺ എന്നിവരെ തിരികെ വിളിച്ചപ്പോള്‍ പരിക്കിന്റെ പിടിയിലുള്ള ജോഫ്ര ആര്‍ച്ചറെയും ബെന്‍ സ്റ്റോക്സിനെയും ഇംഗ്ലണ്ട് പരിഗണിച്ചിട്ടില്ല. ജൂൺ 23ന് ആണ് മൂന്ന് മത്സരങ്ങളുടെ പരമ്പര ആരംഭിക്കുക. 16 അംഗ സംഘത്തെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂൺ 23, 24 തീയ്യതികളിൽ കാര്‍ഡിഫിലും ജൂൺ 26ന് സൗത്താംപ്ടണിലുമാണ് പരമ്പരയിലെ മത്സരങ്ങള്‍ നടക്കുന്നത്.

ഇംഗ്ലണ്ട് : Eoin Morgan (c), Moeen Ali, Jonathan Bairstow, Sam Billings, Jos Buttler (WK), Sam Curran, Tom Curran, Liam Dawson, Chris Jordan, Liam Livingstone, Dawid Malan, Adil Rashid, Jason Roy, David Willey, Chris Woakes, Mark Wood