സെലസ്റ്റിയൽ ട്രോഫി: രോഹിത്തിന് സെഞ്ച്വറി; ആത്രേയയെ പരാജയപ്പെടുത്തി ഗ്ലോബ് സ്റ്റാർ സെമിയിൽ

തിരുവനന്തപുരം:29 ആം ഓൾ കേരള സെലസ്റ്റിയൽ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ആത്രേയ ക്രിക്കറ്റ് അക്കാദമിയെ 4 വിക്കറ്റിന് പരാജയപ്പെടുത്തി EKKഗ്ലോബ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് സെമി ഫൈനലിൽ പ്രവേശിച്ചു.
സ്കോർ:
ആത്രേയ ക്രിക്കറ്റ് അക്കാദമി: 201/8 (30 ഓവർ)
ഗ്ലോബ് സ്റ്റാർ ടെലികോം സിസി: 204/6 (21.4 ഓവർ)
ആദ്യം ബാറ്റ് ചെയ്ത ആത്രേയയ്ക്ക് വേണ്ടി ഉജ്ജ്വൽ കൃഷ്ണ (62), എസ്.എസ്. ഷാരോൺ (56) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു. മറുപടി ബാറ്റിംഗിൽ ഗ്ലോബ് സ്റ്റാറിനായി രോഹിത് കെ. രാജേഷ് വെടിക്കെട്ട് സെഞ്ച്വറി (56 പന്തിൽ 107 റൺസ്) നേടി ടീമിനെ വിജയത്തിലെത്തിച്ചു. വിനൂപ് മനോഹരൻ (59) മികച്ച പിന്തുണ നൽകി.

ആത്രേയയുടെ ബൗളിംഗിൽ എസ്.എസ്. ഷാരോൺ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയെങ്കിലും രോഹിത്തിന്റെ സെഞ്ച്വറി കരുത്തിൽ 50 പന്തുകൾ ബാക്കി നിൽക്കെ ഗ്ലോബ് സ്റ്റാർ ലക്ഷ്യം കണ്ടു. രോഹിത് കെ. രാജേഷാണ് പ്ലെയർ ഓഫ് ദി മാച്ച്