പാക്കിസ്ഥാനില്‍ എട്ട് മത്സരം, പിഎസ്എല്‍ ഫെബ്രുവരി 14നു ആരംഭിക്കും

- Advertisement -

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2019 പതിപ്പ് ഫെബ്രുവരി 14നു യുഎഇയില്‍ ആരംഭിക്കും. ടൂര്‍ണ്ണമെന്റിലെ അവസാന 8 മത്സരങ്ങള്‍ പാക്കിസ്ഥാനില്‍ വെച്ച് നടത്തുവാനും തീരുമാനമായി. മാര്‍ച്ച് 17നു കറാച്ചിയില്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫൈനലും നടത്തും. ഇന്ന് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പിസിബി അംഗങ്ങള്‍ അടങ്ങിയ പിഎസ്എല്‍ ഗവേണിംഗ് കൗണ്‍സിലും പിഎസ്എല്‍ ഫ്രാഞ്ചൈസികളും തമ്മിലുള്ള ചര്‍ച്ചയിലാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

പാക്കിസ്ഥാനില്‍ കൂടുതല്‍ മത്സരങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ് ഇത്തവണ 8 മത്സരങ്ങള്‍ പാക്കിസ്ഥാനില്‍ നടത്തുവാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ റാങ്കിംഗ് അനുസരിച്ചാവും കളിക്കാരുടെ ഡ്രാഫ്ടില്‍ താരങ്ങളെ തിരഞ്ഞെടുക്കുവാനുള്ള അവസരമെന്നും തീരുമാനമായി. ഈ സീസണില്‍ ടീമുകള്‍ക്ക് പത്ത് താരങ്ങളെ വരെ നിലനിര്‍ത്താമെന്നും തീരുമാനമായിട്ടുണ്ട്.

Advertisement