കൊൽക്കത്ത ഫുട്ബോൾ ലീഗ്; മൊഹമ്മദൻസിനെ ഞെട്ടിച്ച് ടോളി അഗ്രഗാമി

- Advertisement -

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ മൊഹമ്മദൻസിന് അപ്രതീക്ഷിത തോൽവി. ഇന്ന് ടോളി അഗ്രഗാമിയാണ് മൊഹമ്മദൻസിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകളക്കാണ് അഗ്രഗാമി ജയിച്ചത്. ലാഗോ നേടിയ ഇരട്ട ഗോളുകളാണ് ടോളി അഗ്രഗാമിയെ ജയിപ്പിച്ചത്. ഫിലിപ്പാണ് മൊഹമ്മദൻസിനായി ഗോൾ നേടിയത്.

പരാജയത്തോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കാമെന്ന മൊഹമ്മദൻസിന്റെ ആഗ്രഹം അവസാനിച്ചു. ഇപ്പോൾ ലീഗിൽ അഞ്ചാം സ്ഥാനത്താണ് മൊഹമ്മദൻസ്. ടോളി അഗ്രഗാമിയുടെ ലീഗിലെ രണ്ടാം ജയം മാത്രമാണിത്.

Advertisement