ഇബദത്ത് ഹൊസൈൻ ബംഗ്ലാദേശിന്റെ ഏഷ്യാ കപ്പ് സ്ക്വാഡിൽ നിന്ന് പുറത്ത്

Newsroom

Picsart 23 08 23 00 26 01 212
Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കിടെ കാൽമുട്ടിന് പരിക്കേറ്റ ബംഗ്ലാദേശ് പേസർ എബഡോത്ത് ഹൊസൈൻ ഏഷ്യാ കപ്പിൽ നിന്ന് പുറത്തായി. 17 അംഗ ബംഗ്ലദേശ് ടീമിൽ എബഡോട്ടിനെ ഉൾപ്പെടുത്തിയിരുന്നു, എങ്കിലും താരം ഫിറ്റ്നസ് വീണ്ടെടുക്കില്ല എന്ന് ഉറപ്പായതോടെ താരത്തിനു പലരക്കാരനെ ടീമിൽ ഉൾപ്പെടുത്താൻ ബംഗ്ലാദേശ് തീരുമാനിച്ചു. 20 കാരനായ അൺക്യാപ്പ്ഡ് ഫാസ്റ്റ് ബൗളർ തൻസിം ഹസനാണ് ടീമിൽ ഉടം നേടിയത്.

Picsart 23 08 23 00 25 21 401

ബംഗ്ലാദേശിന്റെ ഐസിസി അണ്ടർ 19 പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2020 ടീമിൽ അംഗമായിരുന്നു ഈ യുവതാരം. അടുത്തിടെ സമാപിച്ച എസിസി എമേർജിംഗ് പുരുഷന്മാരുടെ ഏഷ്യാ കപ്പിൽ മൂന്ന് കളികളിൽ നിന്ന് ഒമ്പത് വിക്കറ്റ് വീഴ്ത്തി ശ്രദ്ധേയനായിരുന്നു. ഇബദത്ത് ഹൊസൈൻ ലോകകപ്പിന് ഉണ്ടാകുമോ എന്ന് വ്യക്തമല്ല.

ഏഷ്യാ കപ്പിനുള്ള പുതുക്കിയ ബംഗ്ലാദേശ് ടീം: Shakib Al Hasan (c), Litton Kumer Das, Najmul Hossain Shanto, Towhid Hridoy, Mushfiqur Rahim, Afif Hossain Dhrubo, Mehidy Hasan Miraz, Taskin Ahmed, Hasan Mahmud, Mustafizur Rahman, Shoriful Islam, Nasum Ahmed, Shak Mahedi Hasan, Naim Sheikh, Shamim Hossain, Tanzid Hasan Tamim, Tanzim Hasan Sakib