മാക്സ്വെൽ വെടിക്കെട്ട്, സിംബാബ്‍വേയ്ക്കെതിരെ 5 വിക്കറ്റ് വിജയവുമായി ഓസ്ട്രേലിയ

Maxwellsmith

സിംബാബ്‍വേയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ 5 വിക്കറ്റ് വിജയം നേടി ഓസ്ട്രേലിയ. സിംബാബ്‍വേ ആദ്യം ബാറ്റ് ചെയ്ത് 47.3 ഓവറിൽ 200 റൺസിന് പുറത്തായപ്പോള്‍ ഓസ്ട്രേലിയ 33.3 ഓവറിൽ 201 റൺസ് 5 വിക്കറ്റ് നഷ്ടത്തിൽ നേടിയാണ് വിജയം ഉറപ്പാക്കിയത്.

വെസ്‍ലി മാധവേരെയും(72), മരുമാനിയും(45) റെഗിസ് ചകാബ്‍വയും(31) മാത്രമാണ് സിംബാബ്‍വേ നിരയിൽ പൊരുതി നോക്കിയത്. കാമറൺ ഗ്രീന്‍ 5 വിക്കറ്റ് നേടിയപ്പോള്‍ ആഡം സംപ 3 വിക്കറ്റും നേടി സിംബാബ്‍വേയെ വരുതിയിലാക്കി.

ഓസ്ട്രേലിയയയ്ക്കായി ഡേവിഡ് വാര്‍ണര്‍ 57 റൺസ് നേടി പുറത്തായപ്പോള്‍ സ്റ്റീവ് സ്മിത്ത് 48 റൺസുമായി പുറത്താകാതെ നിന്നു. 9 പന്തിൽ 32 റൺസ് നേടിയ ഗ്ലെന്‍ മാക്സ്വെൽ ആണ് ഓസ്ട്രേലിയന്‍ വിജയം വേഗത്തിലാക്കിയത്.