പിച്ച് അല്ല കളി മാറ്റിയത് ആദ്യ രണ്ടോവര്‍ – ദസുന്‍ ഷനക

അഫ്ഗാനിസ്ഥാനെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ശ്രീലങ്കയുടെ ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാര്‍ അഫ്ഗാനിസ്ഥാന്‍ പേസര്‍മാരുടെ സ്വിംഗിനെ നേരിടുവാന്‍ തയ്യാറായിരുന്നുവോ എന്ന് അവരോട് ചോദിക്കേണ്ടതുണ്ടെന്ന് പറഞ്ഞ് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനിക.

പിച്ച് മികച്ചതായിരുന്നുവെന്നും ആദ്യത്തെ രണ്ടോവര്‍ ആണ് മാച്ച് സിറ്റുവേഷന്‍ ശ്രമകരമാക്കിയതെന്നും ഷനക കൂട്ടിചേര്‍ത്തു. 5/3 എന്ന നിലയിലേക്ക് വീണ ശ്രീലങ്ക പിന്നീടൊരിക്കലും തിരിച്ചുവരവ് നടത്താനാകാതെ 5/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

ബാറ്റ്സ്മാന്മാരോട് ഇവരെ നേരിടുവാന്‍ തയ്യാറെടുത്തിരുന്നുവോ എന്ന് ചോദിക്കേണ്ടതുണ്ടെന്നും ഫറൂഖിയും നവീന്‍ ഉള്‍ ഹക്കും ഇരുവശത്തേക്കും സ്വിംഗ് ചെയ്യിപ്പിക്കുമെന്നും ശ്രീലങ്കയിലെ സാഹചര്യങ്ങളിൽ നിന്ന് വിഭിന്നമായതായിരുന്നു യുഎഇയിലേതെന്നും ഷനക വ്യക്തമാക്കി.

ആദ്യ ഓവറിൽ രണ്ടും പവര്‍പ്ലേയ്ക്കുള്ളിൽ നാലും വിക്കറ്റ് നഷ്ടമായാൽ പിന്നെ തിരിച്ചുവരുന്നത് പ്രയാസമാകുമെന്നും എന്നാൽ തോൽവിയേറ്റ് വാങ്ങുന്നത് സ്വാഭാവികമായ കാര്യമാണെന്നും ഷനക പറഞ്ഞു.