ദിനേശ് കാര്‍ത്തിക്കിനെ ഒഴിവാക്കിയത് നിരാശജനകം, പന്തിനു പകരം താന്‍ കാര്‍ത്തികിനെ ഇംഗ്ലണ്ടിലേക്ക് തിരഞ്ഞെടുക്കും

- Advertisement -

ഓസ്ട്രേലിയന്‍ പരമ്പരയില്‍ നിന്ന് ദിനേശ് കാര്‍ത്തിക്കിനെ ഒഴിവാക്കിയത് നിരാശജനകമായ തീരൂമാനമെന്ന് അഭിപ്രായപ്പെട്ട് സുനില്‍ ഗവാസ്കര്‍. ടീമില്‍ അടുത്തിടെയായി ഫിനിഷറുടെ റോളില്‍ തിളങ്ങുകയായിരുന്നു ദിനേശ് കാര്‍ത്തിക് ടീമില്‍ തുടരേണ്ടതായിരുന്നുവെന്ന പലരുടെയും അഭിപ്രായത്തോട് സുനില്‍ ഗവാസ്കറും യോജിക്കുകയായിരുന്നു. 2017 ചാമ്പ്യന്‍സ് ട്രോഫി മുതല്‍ അന്താരാഷ്ട്ര തലത്തിലും ഐപിഎലിലും തമിഴ്നാടിനു വേണ്ടിയും തിളങ്ങിയിട്ടുള്ള താരം മികച്ച ഫോമിലായിരുന്നു കളിച്ചിരുന്നത്.

ഇംഗ്ലണ്ടിലേക്കുള്ള ലോകകപ്പിലേക്ക് കാര്‍ത്തിക് സ്ഥാനം ഉറപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതിനിടെയാണ് ഓസ്ട്രേലിയന്‍ പരമ്പരയില്‍ നിന്ന് താരം ഒഴിവാക്കപ്പെട്ടത്. ഇംഗ്ലണ്ട് ലോകകപ്പ് സ്ക്വാഡിലേക്ക് ഋഷഭ് പന്തിനു പകരം ദിനേശ് കാര്‍ത്തിക്കിനെയാകും താന്‍ തിരഞ്ഞെടുക്കുന്നതെന്നും ഗവാസ്കര്‍ അഭിപ്രായപ്പെട്ടു.

Advertisement