കൊപ്പത്ത് ഫിഫാ മഞ്ചേരിയെ തോൽപ്പിച്ച് എഫ് സി തൃക്കരിപ്പൂർ ഫൈനൽ

- Advertisement -

കൊപ്പം സെവൻസിൽ നടന്ന നിർണായക പോരാട്ടത്തിൽ ഫിഫാ മഞ്ചേരിക്ക് തോൽവി. എഫ് സി തൃക്കരിപ്പൂരുൻ ഫിഫാ മഞ്ചേരിയും തമ്മിൽ കൊപ്പം സെവൻസിന്റെ സെമി ലീഗിൽ നടന്ന മത്സരം രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് എഫ് സി തൃക്കരിപ്പൂർ വിജയിച്ചത്. സെമി ലീഗിൽ വിജയമില്ലാത്ത ഫിഫാ മഞ്ചേരി ഒരു പോയന്റുമായി ടൂർണമെന്റിൽ നിന്ന് പുറത്തായി. എഫ് സി തൃക്കരിപ്പൂരിന്റെ നാലാം ഫൈനലാകും ഇത്. സബാൻ കോട്ടക്കലിനെയാകും ഫൈനലിൽ എഫ് സി തൃക്കരിപ്പൂർ നേരിടുക. ഇരുപതാം തീയതിയാകും ഫൈനൽ നടക്കുക.

Advertisement