വീണ്ടും തകർപ്പൻ ജയം നേടി ജവഹർ മാവൂർ

- Advertisement -

തുടർച്ചയായ രണ്ടാം മത്സരത്തിലും ജവഹർ മാവൂരിന് വമ്പൻ വിജയൻ. ഇന്ന് തെരട്ടമ്മൽ അഖിലേന്ത്യാ സെവൻസിൽ ആയിരുന്നു ജവഹർ മാവൂരിന്റെ വിജയം. ഇന്ന് നടന്ന മത്സരത്തിൽ അഭിലാഷ് കുപ്പൂത്ത് ആയിരുന്നു ജവഹറിന്റെ എതിരാളികൾ. തീർത്തും ഏകപക്ഷീയമായ മത്സരം എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ജവഹർ സ്വന്തമാക്കിയത്. അവസാന രണ്ട് മത്സരങ്ങളിൽ നിന്നായി 9 ഗോളുകളാണ് ജവഹർ അടിച്ചു കൂട്ടിയത്. രണ്ട് ദിവസം മുമ്പ് നടന്ന മത്സരത്തിൽ 5-1 എന്ന സ്കോറിന് കെ ആർ എസ് കോഴിക്കോടിനെയും ജവഹർ തോൽപ്പിച്ചിരുന്നു.

നാളെ തെരട്ടുമ്മൽ സെവൻസിൽ എ വൈ സി ഉച്ചാരക്കടവ് മെഡിഗാഡ് അരീക്കോടിനെ നേരിടും.

Advertisement