ശ്രീലങ്കയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം, 143 റൺസ്

Srilankadimuthkarunaratne

ധാക്ക ടെസ്റ്റിൽ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 143 റൺസ് നേടി ശ്രീലങ്ക. ഒഷാഡ ഫെര്‍ണാണ്ടോയും ദിമുത് കരുണാരത്നേയും ചേര്‍ന്ന് 95 റൺസാണ് നേടിയത്. 57 റൺസ് നേടിയ ഫെര്‍ണാണ്ടോയുടെ വിക്കറ്റാണ് ശ്രീലങ്കയ്ക്ക് ആദ്യം നഷ്ടമായത്. കുശൽ മെന്‍ഡിസും കരുണാരത്നേയും ചേര്‍ന്ന് 44 റൺസ് രണ്ടാം വിക്കറ്റിൽ നേടിയെങ്കിലും 11 റൺസ് നേടിയ മെന്‍ഡിസിനെ ഷാക്കിബ് വിക്കറ്റിന് മുന്നിൽ കുടുക്കി.

70 റൺസുമായി പുറത്താകാതെ നിൽക്കുന്ന ദിമുത് കരുണാരത്നേയ്ക്കൊപ്പം റണ്ണൊന്നുമെടുക്കാതെ നൈറ്റ് വാച്ച്മാന്‍ കുസുന്‍ രജിത ആണ് ക്രീസിലുള്ളത്. നേരത്തെ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് 365 റൺസില്‍ അവസാനിക്കുകയായിരുന്നു.