ഫ്രഞ്ച് ഓപ്പൺ, ആദ്യം പതറി, പിന്നെ തിരിച്ചടിച്ച് കരോലിന പ്ലിസ്കോവ

20220524 171025

മുൻ ലോക ഒന്നാം നമ്പർ താരം കരോലിന പ്ലിസ്‌കോവ ഫ്രഞ്ച് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് കടന്നു. വനിതാ സിംഗിൾസ് ആദ്യ റൗണ്ടിൽ വലിയ പോരാട്ടം അതിജീവിച്ചാണ് പ്ലിസ്കോവ വിജയിച്ച് കയറിയത്. ലോക 141-ാം നമ്പർ താരം ടെസ്സ ആൻഡ്രിയൻജാഫിട്രോമോയോ ഒരു സെറ്റിനും ഒരു ബ്രേക്കിനും പിറകിൽ ആയിരുന്നു പ്ലിസ്കോവ. അവിടെ നിന്ന് പൊരുതി 2-6, 6-3, 6-1 എന്ന സ്‌കോറിനാണ് വിജയം നേടിയത്. മുൻ ഫ്രഞ്ച് ഓപ്പൺ സെമി ഫൈനലിസ്റ്റ് കൂടെയാണ് പ്ലിസ്കോവ

Previous articleമെദ്വദേവ് ഫ്രഞ്ച് ഓപ്പൺ രണ്ടാം റൗണ്ടിൽ
Next articleശ്രീലങ്കയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം, 143 റൺസ്