നാലായിരം ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കി ദിമുത് കരുണാരത്നേ, നേട്ടം സ്വന്തമാക്കുന്ന 11ാം ശ്രീലങ്കന്‍ താരം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയ്ക്കായി നാലായിരം ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കി ദിമുത് കരുണാരത്നേ. ശ്രീലങ്കയ്ക്ക് വേണ്ടി ഡര്‍ബനില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബാറ്റ് ചെയ്യുമ്പോളാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന പതിനൊന്നാമത്തെ ശ്രീലങ്കന്‍ താരമാണ് ദിമുത് കരുണാരത്നേ. ശ്രീലങ്കയുടെ നായകനായി ആദ്യ ദിവസം തന്നെയാണ് കരുണാരത്നേയുടെ ഈ നേട്ടം.

ഡര്‍ബനില്‍ ദക്ഷിണാഫ്രിക്കയെ 235 റണ്‍സിനു പുറത്താക്കി ശ്രീലങ്ക മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തിരുന്നു. കുറച്ചേറെ കാലമായി മോശം ഫോമില്‍ കളിക്കുന്ന ശ്രീലങ്കന്‍ ടീം അടിമുടി മാറ്റങ്ങളുമായാണ് പുതിയ പരമ്പരയ്ക്ക് ഒരുങ്ങിയിരിക്കുന്നത്.