ധോണി വീണ്ടും ഇന്ത്യൻ ക്യാപ്റ്റൻ, അഫ്ഗാനിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

അഫ്ഗാനിസ്ഥാനെതിരെയുള്ള ഏഷ്യ കപ്പ് സൂപ്പർ 4 മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ആയി ധോണി. രണ്ടു വർഷത്തോളം ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് വിട്ടു നിന്നതിനു ശേഷമാണു ധോണി ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ ആവുന്നത്. ഇന്ത്യൻ ക്യാപ്റ്റനായി ധോണിയുടെ 200മത്തെ മത്സരം കൂടിയാണ് ഇത്.

നേരത്തെ ഫൈനലിന് യോഗ്യത നേടിയ ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമ്മക്കും വൈസ് ക്യാപ്റ്റൻ ശിഖർ ധവാനും വിശ്രമം അനുവദിച്ചതോടെയാണ് ഇന്ത്യയെ നയിക്കാൻ ധോണി വീണ്ടും എത്തിയത്.  മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്യും. ഇന്ത്യക്കായി ദീപക് ചഹാർ ഇന്നത്തെ മത്സരത്തിൽ അരങ്ങേറ്റം കുറിക്കും.

ബൗളർമാരിൽ ബുവനേശ്വർ കുമാർ, ബുംറ, ചഹാൽ എന്നിവർക്കും ഇന്ത്യ വിശ്രമം അനുവദിച്ചിട്ടുണ്ട്.

Afghanistan: Shahzad, Ahmadi, Rahmat, Asghar, Shahidi, Najibullah, Nabi, Rashid, Gulbadin, Mujeeb, Aftab

India: Rahul, Rayudu, Karthik, Dhoni, Pandey, Jadhav, Jadeja, Chahar, Kaul, Kuldeep, Khaleel