കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ, ഫറൂഖ് കോളേജും എം ഇ എസ് മമ്പാടും സെമിയിൽ

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ ഫുട്ബോളിൽ ആദ്യ രണ്ടി സെമി ഫൈനലിസ്റ്റുകൾ തീരുമാനമായി. ഇന്ന് നടന്ന ആദ്യ രണ്ടു ക്വാർട്ടർ ഫൈനലുകളിൽ എം ഇ എസ് മമ്പാടും ഫറൂഖ് കോളേജും വിജയിച്ചതോടെയാണ് സെമി തീരുമാനമായത്. ഇന്ന് എം ഡി കോളേജ് പഴഞ്ഞിയെ ആണ് എം ഇ എസ് മമ്പാട് പരാജയപ്പെടുത്തിയത്‌ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു മമ്പാടിന്റെ വിജയം.

ഇ എം എ കൊണ്ടോട്ടിയെ ആണ് ഫറൂഖ് കോളേജ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഫറൂഖ് കോളേജിന്റെ വിജയം. നാളെ ആണ് സെമി ഫൈനൽ നടക്കുക‌. എസ് കെ വി സി കോളേജും എൻ എസ് എസ് മഞ്ചേരിയും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും എം ഇ എസ് മമ്പാട് സെമിയിൽ നേരിടുക. എസ് എസ് അരീക്കോടും ക്രൈസ്റ്റ് കോളേജും തമ്മിൽ ഉള്ള ക്വാർട്ടറിലെ വിജയികളെ ഫറൂഖും നേരിടും

Comments are closed, but trackbacks and pingbacks are open.