താനല്ല, ധോണിയാണ് ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഫിനിഷർ എന്ന് ഡി വില്ലിയേഴ്സ്

Newsroom

Picsart 23 09 17 12 43 02 297
Download the Fanport app now!
Appstore Badge
Google Play Badge 1

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർ എംഎസ് ധോണിയാണ് എന്ന് ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം എബി ഡിവില്ലിയേഴ്സ്. തന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ച ഡിവില്ലിയേഴ്‌സ്, ധോണിയാണ് ഏറ്റവും മികച്ച ഫിനിഷർ എന്നും അത് അംഗീകരിക്കുന്നതിൽ സന്തോഷം ഉണ്ടെന്നും പറഞ്ഞു.

ധോണി 23 09 17 12 43 43 122

“ഞാൻ ഉറപ്പിച്ച് പറയും എംഎസ് ധോണിയാണ് മികച്ച ഫിനിഷർ എന്ന്. അവൻ കളിക്കുന്നത് കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു” – ഡിവില്ലിയേഴ്സ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

“ആരാണ് മികച്ച ഫിനിഷർ – ഞാനോ ധോണിയോ എന്നതിനെക്കുറിച്ച് എല്ലായ്പ്പോഴും വലിയ ചർച്ചകൾ നടക്കുന്നുണ്ട്.എം എസ് ആണ് മികച്ച ഫിനിഷർ എന്ന് ഞാൻ പറയുന്നു. ക്രെഡിറ്റ് നൽകേണ്ടിടത്ത് ക്രെഡിറ്റ് നൽകുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ടി20യിലും ഐപിഎല്ലിലും സിഎസ്‌കെയ്‌ക്കും ഗെയിമിന്റെ എല്ലാ ഫോർമാറ്റുകളിലും ഇന്ത്യയ്‌ക്ക് വേണ്ടിയും ധോണി അത് തെളിയിച്ചിട്ടുണ്ട്. ധോണി ഒരു മികച്ച വ്യക്തിയാണ് , ഒരു മികച്ച മനുഷ്യനും. ലോകമെമ്പാടുമുള്ള എല്ലാ ക്രിക്കറ്റ് കളിക്കാർക്കും ഒരു മികച്ച മാതൃകയുമാണ് അദ്ദേഹം” എബിഡി പറയുന്നു.

“2011 ലോകകപ്പിനെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു – ലോകകപ്പ് വിജയിച്ച ആ സിക്സർ. അത് എന്റെ മനസ്സിൽ എന്നും പതിഞ്ഞുകിടക്കും. ഗെയിമിന്റെ എല്ലാ ഫോർമാറ്റുകളിലും എംഎസ് ഇത് നിരവധി തവണ ചെയ്തിട്ടുണ്ട്, ”ദക്ഷിണാഫ്രിക്കൻ താരം പറഞ്ഞു