മൊഹാലിയിൽ സെഞ്ചുറിയുമായി ധവാൻ, ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

മൊഹാലിയില്‍ നടക്കുന്ന നാലാം ഏകദിനത്തില്‍ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് ഇന്ത്യക്ക് സ്വപ്‍ന തുല്യമായ തുടക്കം നൽകിയത്. മൊഹാലിയിൽ ശിഖര്‍ ധവാന്‍ സെഞ്ചുറി നേടി. ധവാന്റെ ഓപ്പണിങ് പാർട്ണർ ആയ രോഹിത് ശർമ്മയ്ക്ക് അഞ്ചു റൺസിനാണ് സെഞ്ചുറി നഷ്ടമായത്. ആദ്യ വിക്കറ്റിൽ 193- ഓപ്പണിങ് പാർട്ണർ ഷിപ്പാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നെടും തൂണ്.

95 റൺസെടുത്ത രോഹിത് ശർമ്മയെ പുറത്താക്കിയത് റിച്ചാഡ്സൺ ആണ്. പിന്നീട് ലോകേഷ് രാഹുലിനൊപ്പം ഇന്ത്യ ഇന്നിംഗ്സ് പടുത്തുയർത്തിയ ധവാൻ 115 പന്തുകളിൽ നിന്നും 143 റൺസെടുത്ത പുറത്തായി. പാറ്റ് കമ്മിൻസാണ് ധവാന്റെ വിക്കറ്റ് നേടിയത്. പിന്നീട് വന്ന ക്യാപ്റ്റൻ കൊഹ്‍ലിയെയും(7) റിച്ചാഡ്സൺ പവലിയനിലേക്കയച്ചു.