അസലങ്കയുടെ വിക്കറ്റോടെ ലങ്കന്‍ മോഹങ്ങള്‍ പൊലിഞ്ഞു, കളി മാറ്റിയത് ദീപക് ചഹാര്‍

India

ശ്രീലങ്കയ്ക്കെതിരെ 38 റൺസിന്റെ തകര്‍പ്പന്‍ വിജയവുമായി ടി20 പരമ്പരയിലെ ആദ്യ മത്സരം സ്വന്തമാക്കി ഇന്ത്യ. 18.3 ഓവറിൽ 126 റൺസിന് ഇന്ത്യ പുറത്തായപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയ്ക്കായി നാല് വിക്കറ്റ് നേടി.

165 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്കയ്ക്ക് വേണ്ടി ചരിത് അസലങ്കയാണ് മത്സരത്തിന്റെ 15ാം ഓവര്‍ വരെ ടീമിന് പ്രതീക്ഷ നല്‍കിയതെങ്കിലും ദീപക് ചഹാര്‍ എറിഞ്ഞ ഇന്നിംഗ്സിലെ 16ാം ഓവര്‍ കളി ഇന്ത്യയുടെ പക്കലേക്ക് ആക്കുകയായിരുന്നു.

Charithasalanka

അവസാന അഞ്ചോവറിൽ 58 റൺസ് വേണ്ടിയിരുന്ന ഘട്ടത്തിലും ചരിത് അസലങ്ക് ക്രീസിലുണ്ടായിരുന്നതിനാൽ ശ്രീലങ്കയുടെ പ്രതീക്ഷകള്‍ സജീവമായിരുന്നു. 26 പന്തിൽ 46 റൺസ് നേടിയ ചരിത് അസലങ്കയുടെയും വനിന്‍ഡു ഹസരംഗയുടെയും വിക്കറ്റുകള്‍ വീഴ്ത്തി ദീപക് ചഹാര്‍ ഇന്ത്യയ്ക്ക് മേൽക്കൈ നേടിക്കൊടുക്കുകയാണ്. അവിഷ്ക ഫെര്‍ണാണ്ടോയാണ്(26) റൺസ് കണ്ടെത്തിയ മറ്റൊരു താരം.ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ നാലും ദീപക് ചഹാര്‍  രണ്ട് വിക്കറ്റും നേടി.

Previous articleവരാനെ വരുന്നു, അടുത്ത ആഴ്ചയോടെ താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയേക്കും
Next articleഏഴ് ഗോളുമായി വ്ലാഹോവിച്, ഗോൾ മഴയിൽ ഫിയോരെന്റീന പ്രീ സീസൺ