ഏഴ് ഗോളുമായി വ്ലാഹോവിച്, ഗോൾ മഴയിൽ ഫിയോരെന്റീന പ്രീ സീസൺ

Images (64)

ഇറ്റലിയിൽ ഗോൾ മഴയുമായി ഫിയോരെന്റീനയുടെ പ്രീ സീസൺ. ഫിയോരെന്റീനയുടെ സെർബിയൻ യുവതാരം ദുസാൻ വ്ലാഹോവിച് ഏഴ് ഗോളുകളാണ് ഇന്നടിച്ച് കൂട്ടിയത്. എതിരില്ലാത്ത 11 ഗോളുകൾക്കാണ് ഇറ്റാലിയൻ ആറാം ഡിവിഷൻ ക്ലബ്ബായ പോലിസ്പോർട്ടിവോയോട് ഫിയോരെന്റീന ജയിച്ചത്.

കളിയിൽ 7 ഗോളുകൾ 21കാരനായ വ്ലാഹോവിച് നേടിയപ്പോൾ കാലഹോൻ, ആൽഫ്രെഡ് ഡങ്കൻ,ബൊണവെഞ്ചൂറ എന്നിവരാണ് ഫിയോരെന്റീനയുടെ മറ്റു ഗോളുകൾ നേടിയത്. പോലിസ്പോർട്ടിവോയുടെ അർഡെനിസിന്റെ സെൽഫ് ഗോളും ഫിയോരെന്റീനയുടെ സ്കോർകാർഡിൽ ഇടം പിടിച്ചു. പല യൂറോപ്യൻ വമ്പൻ ക്ലബ്ബുകളുടേയും നോട്ടപ്പുള്ളിയായ വ്ലാഹോവിചിന് ഫിയോരെന്റീന കരാറിൽ ഇനിയും രണ്ട് വർഷം ബാക്കിയുണ്ട്.

Previous articleഅസലങ്കയുടെ വിക്കറ്റോടെ ലങ്കന്‍ മോഹങ്ങള്‍ പൊലിഞ്ഞു, കളി മാറ്റിയത് ദീപക് ചഹാര്‍
Next articleറയൽ മാഡ്രിഡിനെ വീഴ്ത്തി ജെറാർഡിന്റെ റെയ്ഞ്ചേഴ്സ്