വരാനെ വരുന്നു, അടുത്ത ആഴ്ചയോടെ താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയേക്കും

Img 20210725 231005

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വരാനെയെ സ്വന്തമാക്കാനുള്ള ശ്രമം വിജയത്തിലേക്ക് എത്തുന്നതായി സൂചന. മാഞ്ചസ്റ്റർ യുണൈറ്റഡും റയൽ മാഡ്രിഡും തമ്മിലുള്ള ചർച്ചകൾ സജീവമായതായും അടുത്ത ആഴ്ച അവസാനത്തോടെ താരം യുണൈറ്റഡിലേക്ക് എത്തും എന്നും സ്പാനിഷ് മാധ്യമങ്ങൾ പറയുന്നു. 45 മില്യണും ഒപ്പം ബോണസുകളുമാണ് യുണൈറ്റഡ് റയലിൻശ് ഓഫർ ചെയ്യുന്നത്. ട്രാൻസ്ഫർ തുകയിലേക്ക് റയൽ മാഡ്രിഡ് അടുക്കുന്നതായാണ് വിവരങ്ങൾ.

വരാനെ നേരത്തെ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. താരം പ്രീമിയർ ലീഗിനെ ഒരുപാട് ഇഷ്ടപ്പെടുന്നുമുണ്ട്.മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ അഞ്ചു വർഷം നീളമുള്ള കരാറാണ് വരാനെയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. വരാനെ ആ കരാർ അംഗീകരിച്ചിട്ടുമുണ്ട്. എന്നാൽ റയലിനോട് ഒരുപാട് ബഹുമാനമുള്ള വരാനെ ക്ലബ് വിട്ടാൽ അല്ലാതെ ട്രാൻസ്ഫറിന് തയ്യാറാകില്ല.

ഇതിനകം തന്നെ സാഞ്ചോയെ സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് വരാനെയെ കൂടെ സ്വന്തമാക്കിയാൽ ഇത് അവർക്ക് ഒരു വലിയ ട്രാൻസ്ഫർ വിൻഡോ ആയും മാറും. ഒരുപാട് കിരീടങ്ങൾ റയൽ മാഡ്രിഡിനൊപ്പം നേടിയിട്ടുള്ള താരമാണ് വരാനെ. അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ഒലെയുടെ ടീമിന് വലിയ ഗുണം ചെയ്യും.

Previous articleമലയാളി താരം ജിഷ്ണു ബാലകൃഷ്ണൻ ഐ എസ് എല്ലിലേക്ക്
Next articleഅസലങ്കയുടെ വിക്കറ്റോടെ ലങ്കന്‍ മോഹങ്ങള്‍ പൊലിഞ്ഞു, കളി മാറ്റിയത് ദീപക് ചഹാര്‍