ഖവാജയെ നഷ്ടമായെങ്കിലും മികച്ച നിലയിൽ ഒന്നാം ദിവസം അവസാനിപ്പിച്ച് ഓസ്ട്രേലിയ

Sports Correspondent

Warnerlabuschagne
Download the Fanport app now!
Appstore Badge
Google Play Badge 1

ഡേവിഡ് വാര്‍ണറുടെ ബാറ്റിംഗ് മികവിൽ മെൽബേണിലെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിവസം 45/1 എന്ന നിലയിൽ അവസാനിപ്പിച്ച് ഓസ്ട്രേലിയ. ഓസ്ട്രേലിയയ്ക്കായി ഡേവിഡ് വാര്‍ണര്‍ 32 റൺസും മാര്‍നസ് ലാബൂഷാനെ 5 റൺസും നേടിയാണ് ക്രീസിലുള്ളത്. 1 റൺസ് നേടിയ ഉസ്മാന്‍ ഖവാജയുടെ വിക്കറ്റ് കാഗിസോ റബാഡ വീഴ്ത്തുകയായിരുന്നു.

Camerongreen2

നേരത്തെ കാമറൺ ഗ്രീനിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ ബലത്തിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ 189/10 എന്ന നിലയിൽ ഒതുക്കുകയായിരുന്നു. കൈല്‍ വെറൈന്നേ 52 റൺസും മാര്‍ക്കോ ജാന്‍സന്‍ 59 റൺസും നേടിയാണ് ദക്ഷിണാഫ്രിക്കയെ വലിയ തകര്‍ച്ചയിൽ നിന്ന് രക്ഷിച്ചത്.