കേപ് ടൗണില്‍ ആതിഥേയര്‍ ആദ്യം ബാറ്റ് ചെയ്യും, ഡെയില്‍ സ്റ്റെയിന്‍ ടീമില്‍

കേപ് ടൗണില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റില്‍ ടോസ് ആതിഥേയര്‍ക്ക്. ടോസ് നേടി ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി ബാറ്റിംഗ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മത്സരത്തില്‍ ജസ്പ്രീത് ബുംറ ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തും. ഉമേഷ് കുമാറിനു പകരമാണ് ബുംറ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചത്. ഡെയില്‍ സ്റ്റെയിന്‍ ഉള്‍പ്പെടെ നാലവര്‍ പേസ് ബൗളിംഗ് സംഘത്തെയാണ് മത്സരത്തിനായി ദക്ഷിണാഫ്രിക്ക ഇറക്കിയിരിക്കുന്നത്.

ദക്ഷിണാഫ്രിക്ക: ഡീന്‍ എല്‍ഗാര്‍, എയ്ഡന്‍ മര്‍ക്രം, ഹാഷിം അംല, എബി ഡിവില്ലിയേഴ്സ്, ഫാഫ് ഡു പ്ലെസിസ്, ക്വിന്റണ്‍ ഡിക്കോക്ക്, വെറോണ്‍ ഫിലാന്‍ഡര്‍, കേശവ് മഹാരാജ്, ഡെയില്‍ സ്റ്റെയിന്‍, കാഗിസോ റബാഡ, മോണേ മോര്‍ക്കെല്‍

ഇന്ത്യ: ശിഖര്‍ ധവാന്‍, മുരളി വിജയ്, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‍ലി, രോഹിത് ശര്‍മ്മ, വൃദ്ധിമന്‍ സാഹ, ഹാര്‍ദ്ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബുംറയ്ക്ക് ടെസ്റ്റ് അരങ്ങേറ്റം, ടെസ്റ്റ് ക്യാപ് നല്‍കിയത് വിരാട് കോഹ്‍ലി
Next articleഭുവനേശ്വര്‍ കുമാറിനു മുന്നില്‍ ചൂളി ദക്ഷിണാഫ്രിക്കന്‍ ടോപ് ഓര്‍ഡര്‍