ക്രിസ് സിൽവർവൂഡ് ഇനി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പരിശീലകൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിന്റെ ബൗളിംഗ് പരിശീലകനായിരുന്ന ക്രിസ് സിൽവർവൂഡിനെ ആണ് പുതിയ പരിശീലകനായി നിയമിച്ചിരിക്കുന്നത്. ട്രെവർ ബെയ്ലിസിന് പകരക്കാരനായാണ് 44കാരനായ സിൽവർവൂഡ് ചുമതലയേൽക്കുന്നത്. ട്രെവർ ആശസിന് ശേഷം പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു.

ക്രിസിനെ പരിശീലകനാക്കുന്നതിൽ സന്തോഷമുണ്ട് എന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചു. പുതിയ പരിശീലകർക്ക് വേണ്ടിയുള്ള അന്വേഷണത്തിൽ ക്രിസ് ആണ് ഏറ്റവും മികച്ചു നിന്നത് എന്ന് ഇ സി നി മാനേജിംഗ് ഡയറക്ടർ ഗൈൽസ് പറഞ്ഞു. ഇംഗ്ലണ്ട് ടീമിനെ മുന്നോട്ട് നയിക്കാൻ ക്രിസിന് കഴിയും എന്നും ഗൈൽസ് പറഞ്ഞു.