ടി20 ലോകകപ്പിന് റിസർവ് ഡേ ആവശ്യപ്പെട്ട് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ്

Photo: Twitter/@BCCI
- Advertisement -

ഈ വർഷം ഓസ്ട്രേലിയയിൽ വെച്ച് നടക്കുന്ന പുരുഷന്മാരുടെ ടി20 ലോകകപ്പിന് റിസർവ് ദിനം വേണമെന്ന ആവശ്യവുമായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ്. ഇതിനായി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിനെ സമീപിക്കാൻ ഒരുങ്ങുകയാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ്. ഐ.സി.സി നിയമ പ്രകാരം നിലവിൽ ഫൈനൽ മത്സരങ്ങൾക്ക് മാത്രമാണ് റിസർവ് ദിനം ഉള്ളത്. ഈ നിയമത്തിൽ മാറ്റം വരുത്താൻ ഇനി നടക്കുന്ന ഐ.സി.സിയുടെ മീറ്റിങ്ങിൽ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെടും.

ഈ വർഷം നടന്ന വനിതകളുടെ ടി20 ലോകകപ്പിൽ റിസർവ് ദിനം ഇല്ലാതിരുന്നത് വിവാദങ്ങൾക്ക് വഴി തെളിയിച്ചിരുന്നു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള വനിതാ ടി20 ലോകകപ്പിന്റെ ആദ്യ സെമി ഫൈനൽ മഴ മൂലം ഉപേക്ഷിക്കുകയും ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ ഫൈനൽ ഉറപ്പിക്കുകയും ചെയ്തിരുന്നു. ഈ വർഷം ഒക്ടോബർ 18നാണ് ടി20 ലോകകപ്പിലെ ആദ്യ മത്സരം. നവംബർ 15ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് ഫൈനൽ മത്സരവും നടക്കും.

Advertisement