ഇനി നാട്ടിലെ വൈകുന്നേരങ്ങളിലെ കളികൾക്കും തൽക്കാലം വിട കൊടുക്കാം!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകം മുഴുവൻ കായിക രംഗ നിലച്ചിരിക്കുകയാണ്. ലോകത്ത് അതീവ സുരക്ഷയിൽ നടക്കുന്ന യൂറോപ്പിൽ വമ്പൻ ക്ലബുകൾ വരെ മത്സരങ്ങൾ നിർത്തി. കളി കാണാൻ വരുന്നവരെ ഓർത്തു മാത്രമല്ല കളിക്കുന്ന താരങ്ങളെ കൂടെ ഓർത്തായിരുന്നു ലോകം മുഴുവൻ ഈ തീരുമാനം എടുത്തത്. കേരളത്തിലും ഐ ലീഗ് മത്സരങ്ങൾ, സെക്കൻഡ് ഡിവിഷൻ മത്സരങ്ങൾ, ജില്ലാ ലീഗുകൾ, സെവൻസ് ഫുട്ബോൾ മത്സരങ്ങൾ എന്നിങ്ങനെ എല്ലാം നിർത്തി വെച്ചിരിക്കുകയാണ്.

ഇത്തിരി എങ്കിലും സംഘടനാ ശക്തിയുള്ള എല്ലാവരും ചെറിയ ടൂർണമെന്റുകൾ വരെ വിലക്കി നാടിന്റെ സുരക്ഷയ്ക്കായി പോരാടുകയാണ്. പക്ഷെ ഇപ്പോഴും നിൽക്കാത്ത മത്സരങ്ങൾ നമ്മുടെ വയലുകളിലും മൈതാനങ്ങളിലും പറമ്പുകളിലും നടക്കുന്നു. സ്കൂൾ അവധി ആയതിനാൽ തന്നെ ചെറിയ കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ വൈകുന്നേര ഫുട്ബോൾ ഇപ്പോൾ സജീവമാണ്. ടർഫുകൾ ഒക്കെ മിക്കവാറും അടച്ചെങ്കിലും നാട്ടിലെ മൈതാനങ്ങളിലെ കളികൾ തുടരുന്നു.

കൊറോണ കേരളത്തിലും വ്യാപിക്കുന്ന അവസരത്തിൽ ഈ ഫുട്ബോളും നമ്മൾ തൽക്കാലം നുർത്തേണ്ടതുണ്ട്. നമ്മുടെ കുട്ടികളെയും യുവതലമുറയെയും സംരക്ഷിക്കേണ്ടതിനൊപ്പം ഈ വൈറസ് പകരുന്നത് ഒഴിവാക്കാനും ഇത്തരമൊരു നീക്കം അത്യാവശ്യമാണ്. ഫുട്ബോൾ ഒക്കെ പോലെ തൊട്ടുരുമ്മി കളിക്കുന്ന കളികൾ ആരോഗ്യത്തിനേക്കാൾ ഇപ്പോൾ അനാരോഗ്യം മാത്രമെ നമുക്ക് നൽകുകയുള്ളൂ.

ഈ അവസരത്തിൽ കേരളത്തിലെ ഗ്രാമങ്ങളിൽ ഉൾപ്പെടെ എല്ലാവിടെയും നടക്കുന്ന നേരംകൊല്ലുന്ന മത്സരങ്ങൾ എല്ലാം ഉപേക്ഷിക്കുന്നതാകും നല്ലത്. ഇതിനായി കുട്ടികളെയും യുവാക്കളെയും ബോധവാന്മാരാക്കേണ്ടതുമുണ്ട്. ആശങ്ക വേണ്ട, ജാഗ്രത മതി. ലോകം കൊറോണയെ കീഴ്പ്പെടുത്തുന്നത് വരെ ചില രസങ്ങൾ നമുക്ക് വെടിയാം.