തല്ലാവാസിനെ വരിഞ്ഞ് കെട്ട് ട്രിന്‍ബാഗോ ബൗളര്‍മാര്‍, ഫൈനലിലേക്കെത്തുവാന്‍ നേടേണ്ടത് 108 റണ്‍സ്

ഇന്ന് കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ സെമിയില്‍ മോശം ബാറ്റിംഗ് പ്രകടനവുമായി ജമൈക്ക തല്ലാവാസ് ബാറ്റ്സ്മാന്മാര്‍. അകീല്‍ ഹൊസൈന്റെ ബൗളിംഗിന് മുന്നില്‍ തല്ലാവാസ് ടോപ് ഓര്‍ഡര്‍ മുട്ട് മടക്കിയപ്പോള്‍ ക്രുമാ ബോണറും റോവ്മന്‍ പവലും മാത്രമാണ് റണ്‍സ് കണ്ടെത്തിയത്.

വെടിക്കെട്ട് താരം ആന്‍ഡ്രേ റസ്സലിനെ സുനില്‍ നരൈന്‍ വീഴ്ത്തിയതോടെ അവസാന ഓവറുകളില്‍ റണ്‍സ് കണ്ടെത്താമെന്ന ജമൈക്കയുടെ പ്രതീക്ഷയും അസ്തമിച്ചു. 20 ഓവറില്‍ 107 റണ്‍സാണ് ടീം 7 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

41 റണ്‍സുമായി ബോണര്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ റോവ്മന്‍ പവല്‍ 33 റണ്‍സ് നേടി. ട്രിന്‍ബാഗോ ബൗളര്‍മാരില്‍ അകീല്‍ ഹൊസൈന്‍ മൂന്നും ഖാരി പിയറി രണ്ടും വിക്കറ്റ് നേടി.

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ലെവിറ്റ് ലോണിൽ ചാൾട്ടണായി കളിക്കും
Next articleബംഗ്ലാദേശ് ബാറ്റ്സ്മാനും സപ്പോർട്ടിങ് സ്റ്റാഫിനും കൊറോണ വൈറസ് ബാധ