ബംഗ്ലാദേശ് ബാറ്റ്സ്മാനും സപ്പോർട്ടിങ് സ്റ്റാഫിനും കൊറോണ വൈറസ് ബാധ

Photo: Getty Images

ബംഗ്ലാദേശ് ക്രിക്കറ്റിലും കൊറോണ വൈറസ് ബാധ. ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ബാറ്റ്സ്മാൻ സൈഫ് ഹസനും സപ്പോർട്ടിങ് സ്റ്റാഫ് നിക് ലീക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ശ്രീലങ്കൻ പര്യടനത്തിന് മുൻപ് നടത്തിയ കൊറോണ വൈറസ് ടെസ്റ്റിലാണ് ടീം അംഗങ്ങളുടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. സപ്പോർട്ടിങ് സ്റ്റാഫായ നിക് നേരത്തെ ദുബൈയിൽ വെച്ചും കൊറോണ പോസിറ്റീവായിരുന്നു.

മൊത്തം 17 താരങ്ങൾക്കും 7 സപ്പോർട്ടിങ് സ്റ്റാഫിനുമാണ് കൊറോണ വൈറസ് ടെസ്റ്റ് നടത്തിയത്. കൊറോണ വൈറസ് സ്ഥിരീകരിച്ചവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. കൊറോണ നെഗറ്റീവ് ആയ താരങ്ങൾ സെപ്റ്റംബർ 21 മുതൽ പരിശീലനത്തിന് ഇറങ്ങുമെന്നും ബംഗ്ളദേശ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. താരങ്ങളിൽ പലരും കൊറോണ വൈറസ് ബാധ ലക്ഷണങ്ങൾ കാണിച്ചതോടെ വ്യക്തിഗത പരിശീലനങ്ങൾ നിർത്തിവെച്ചതായും ബംഗ്ളദേശ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.

Previous articleതല്ലാവാസിനെ വരിഞ്ഞ് കെട്ട് ട്രിന്‍ബാഗോ ബൗളര്‍മാര്‍, ഫൈനലിലേക്കെത്തുവാന്‍ നേടേണ്ടത് 108 റണ്‍സ്
Next articleനോക്കൗട്ടിലും നിലയ്ക്കാത്ത അശ്വമേധവുമായി ട്രിന്‍ബാഗോ, ഫൈനലിലേക്ക് കടന്നത് ഒമ്പത് വിക്കറ്റ് വിജയവുമായി