മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ലെവിറ്റ് ലോണിൽ ചാൾട്ടണായി കളിക്കും

വെയിൽസ് താരം ഡെയ്ലാൻ ലെവിറ്റിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലോണിൽ അയക്കും. ചാൾട്ടമ്മ് അത്ലറ്റിക്ക് ആകും താരത്തെ ഒരു വർഷത്തെ ലോണിൽ ടീമിൽ എടുക്കുന്നത്. അടുത്തിടെ യുണൈറ്റഡിൽ തന്റെ ആദ്യ പ്രൊഫഷണൽ കരാർ ഒപ്പുവെച്ച താരമാണ് ലെവിറ്റ്. കഴിഞ്ഞ തവണ അണ്ടർ 18 നോർത്ത് പ്രീമിയർ ലീഗിൽ കിരീടം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെ അവിഭാജ്യ ഘടകമായിരുന്നു ലെവിറ്റ്.

ഈ ആഴ്ച നടന്ന ഫിൻലാൻഡിനെതിരായ മത്സരത്തിലൂടെ വെയിൽസിനു വേണ്ടി സീനിയർ അരങ്ങേറ്റം നടത്താനും ലെവിറ്റിനായിരുന്നു. കഴിഞ്ഞ സീസണിൽ അണ്ടർ 18 മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനു വേണ്ടി ലീഗിൽ അഞ്ച് ഗോളുകൾ നേടിയിരുന്നു. 18കാരനായ ഈ വെൽഷ് മിഡ്ഫീൽഡർ യുണൈറ്റഡിന്റെ ഭാവി മിഡ്ഫീൽഡ് വാഗ്ദാനമാണ്.

Previous articleമിഡില്‍സെക്സിനെതിരെ വിജയം എസ്സെക്സ് ബോബ് വില്ലിസ് ട്രോഫി ഫൈനലിലേക്ക്
Next articleതല്ലാവാസിനെ വരിഞ്ഞ് കെട്ട് ട്രിന്‍ബാഗോ ബൗളര്‍മാര്‍, ഫൈനലിലേക്കെത്തുവാന്‍ നേടേണ്ടത് 108 റണ്‍സ്