അനായാസ ജയവുമായി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്, അരങ്ങേറ്റത്തില്‍ അകീം ജോര്‍ദ്ദാന്‍ കളിയിലെ താരം

- Advertisement -

അരങ്ങേറ്റത്തില്‍ അകീം ജോര്‍ദ്ദാന്റെ ബൗളിംഗ് മികവില്‍ സെയിന്റ് ലൂസിയ സൂക്ക്സിനെ 138 റണ്‍സിന് എറിഞ്ഞ് പിടിച്ച് ലക്ഷ്യം 14.5 ഓവറില്‍ മറികടന്ന് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. മത്സരത്തില്‍ ആറ് വിക്കറ്റ് ജയം നേടിയപ്പോള്‍ ജോര്‍ദ്ദാന്‍ ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ജോര്‍ദ്ദാന്‍ നാല് വിക്കറ്റും ഉസാമ മിര്‍, റയാദ് എമ്രിറ്റ് എന്നിവര്‍ രണ്ട് വിക്കറ്റും പാട്രിയറ്റ്സിനായി നേടി. 30 റണ്‍സ് നേടി കോളിന്‍ ഡി ഗ്രാന്‍ഡോം ആണ് സൂക്ക്സ് നിരയിലെ ടോപ് സ്കോറര്‍. ഹാര്‍ഡസ് വില്‍ജോയന്‍ 28 റണ്‍സും നേടി.

30 പന്തില്‍ നിന്ന് 65 റണ്‍സ് നേടിയ എവിന്‍ ലൂയിസിന്റെ വെടിക്കെട്ട് പ്രകടനമാണ് പാട്രിയറ്റ്സിന്റെ വിജയം 14.5 ഓവറില്‍ സാധ്യമാക്കിയത്. മുഹമ്മദ് ഹഫീസ് 26 റണ്‍സ് നേടിയപ്പോള്‍ ലോറി ഇവാന്‍സ് 19 റണ്‍സും നേടി. ലൂയിസ് 5 ഫോറും 6 സിക്സുമാണ് തന്റെ വെടിക്കെട്ട് ഇന്നിംഗ്സില്‍ നേടിയത്.

Advertisement