ആദ്യ പത്തോവറില്‍ മികച്ച നിന്നു, അവസാന പത്തോവര്‍ കൈവിട്ടു – ഷാക്കിബ്

- Advertisement -

തന്റെ ടീം അഫ്ഗാനിസ്ഥാനെതിരെ പിന്നില്‍ പോയത് അവസാന പത്തോവറിലെ പ്രകടനം കാരണമാണെന്ന് വ്യക്തമാക്കി ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍. ആദ്യ പത്തോവറില്‍ മികച്ച രീതിയിലാണ് ബംഗ്ലാദേശ് പന്തെറിഞ്ഞതെങ്കിലും അവസാന പത്തോവറില്‍ കളി കൈവിടുകയായിരുന്നുവെന്ന് താരം പറഞ്ഞു. നൂറിലധികം റണ്‍സാണ് അവസാന പത്തോവറില്‍ അഫ്ഗാനിസ്ഥാന്‍ നേടിയത്. ചേസിംഗിലും ടീം മികച്ച നിന്നില്ലെന്ന് ഷാക്കിബ് പറഞ്ഞു.

തൈജുല്‍ ഇസ്ലാം അസ്ഗര്‍ അഫ്ഗാനെ പുറത്താക്കിയെങ്കിലും അത് നോബോളായതും ടീമിന് തിരിച്ചടിയായെന്ന് ഷാക്കിബ് പറഞ്ഞു. ആ ഓവറില്‍ 17 റണ്‍സാണ് പിറന്നെതെന്നും അത് മത്സരത്തിന്റെ ഗതി മാറ്റിയെന്നും ഷാക്കിബ് വ്യക്തമാക്കി. മികച്ച തുടക്കം പ്രതീക്ഷിച്ചാണ് ടീം ബാറ്റിംഗിനിറങ്ങിയതെങ്കിലും അതും ഉണ്ടായില്ലെന്ന് താരം ഷാക്കിബ് പറഞ്ഞു. വളരെ അധികം എക്സ്ട്രാസും ടീം എറിഞ്ഞുവെന്ന് ഷാക്കിബ് സൂചിപ്പിച്ചു.

Advertisement