അയാക്സിലൂടെ വളർന്ന ഡച്ച് ഡിഫൻഡർ നോർത്ത് ഈസ്റ്റിൽ

- Advertisement -

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒരു വൻ സൈനിംഗ് തന്നെ നടത്തിയിരിക്കുകയാണ്. ഡച്ച് ഡിഫൻഡറായ കായ് ഹീറിംഗ്സാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി കരാർ ഒപ്പുവെച്ചിരിക്കുന്നത്. ഡച്ച് ഒന്നാം ഡിവിഷൻ ക്ലബായ ഫോർച്യൂണ സിറ്റാർഡിന്റെ താരമായിരുന്നു ഹീറിംഗ്സ്. ഈ സീസൺ അവസാനത്തോടെ ഫ്രീ ഏജന്റായ താരത്തെ ഇന്ത്യയിൽ എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് അടക്കമുള്ള ക്ലബുകൾ ശ്രമിച്ചിരുന്നു എങ്കിലും അവസാനം സ്വന്തമാക്കാൻ ആയത് നോർത്ത് ഈസ്റ്റിനാണ്.

29കാരനായ താരത്തിനു വേണ്ടി ഓസ്ട്രേലിയൻ ക്ലബായ മെൽബൺ സിറ്റിയും രംഗത്തുണ്ടായിരുന്നു. 2017 മുതൽ ഫോർച്യൂൺ സിറ്റാർഡിലാണ് ഹീറിങ്സ് കളിക്കുന്നത്. ഇതിനു മുമ്പ് എഫ് സി ഹോംബോർഗിലായിരുന്നു. സെന്റർ ബാക്കായും റൈറ്റ് ബാക്കായും ഡിഫൻസീവ് മിഡായും കളിക്കാൻ കഴിവുണ്ട്. അയാക്സിന്റെ യൂത്ത് താരമായി വളർന്ന ഹീറിംഗ്സിന്റെ വരവ് നോർത്ത് ഈസ്റ്റിനെ കരുത്തുറ്റ സ്ക്വാഡാക്കി മാറ്റും.

Advertisement