റെഡ് ബോള്‍ ക്രിക്കറ്റും വൈറ്റ് ബോള്‍ ക്രിക്കറ്റും മാറി മാറി കളിക്കാമെന്ന് അറിയിച്ച് ഇംഗ്ലീഷ് കൗണ്ടികള്‍

കൊറോണ മൂലം ഇംഗ്ലണ്ട് ആഭ്യന്തര ക്രിക്കറ്റ് പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണെങ്കിലും സീസണില്‍ വൈറ്റ് ബോള്‍ ടൂര്‍ണ്ണമന്റും റെഡ് ബോള്‍ ടൂര്‍ണ്ണമെന്റും മാറി മാറി കളിക്കാമെന്ന് സമ്മതിച്ച് ഇംഗ്ലണ്ട് കൗണ്ടികള്‍. ചുരുക്കിയ സീസണാവും ഈ വര്‍ഷമെന്ന് ഉറപ്പായതോടെ ഒരു ഫോര്‍മാറ്റ് അവസാനിച്ചിട്ട് അടുത്ത ഫോര്‍മാറ്റ് ആരംഭിക്കുന്നത് പ്രായോഗികമല്ലെന്ന് കണ്ടെത്തിയാണ് ഈ നിര്‍ദ്ദേശം മുന്നോട്ട വെച്ചത്.

ഈ തീരുമാനത്തെ വരും ആഴ്ചയില്‍ ഇംഗ്ലണ്ട് ബോര്‍ഡ് അംഗീകരിക്കുമെന്നാണ് അറിയുന്നത്. ഓഗസ്റ്റ് 1ന് ഇംഗ്ലണ്ടിലെ ആഭ്യന്തര സീസണ്‍ ആരംഭിക്കാനാകുമെന്നാണ് ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.

Previous articleഇംഗ്ലണ്ടിനെതിരെ തന്റെ പ്രധാന ആയുധം ഗൂഗ്ലിയെന്ന് യസീര്‍ ഷാ
Next articleമാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ട് താരങ്ങളെ ലക്ഷ്യമിട്ട് വെസ്റ്റ് ഹാം