രണ്ടാം ഇന്നിംഗ്സില്‍ ബംഗ്ലാദേശിന്റെ തുടക്കം മോശം

Westindies

വിന്‍ഡീസിനെ 259 റണ്‍സിന് പുറത്താക്കിയ ശേഷം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന്റെ തുടക്കം മോശം. മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ 218 റണ്‍സ് ലീഡ് നേടിയ ബംഗ്ലാദേശ് 47/3 എന്ന നിലയിലാണ് രണ്ടാം ഇന്നിംഗ്സില്‍.

ഇന്നിംഗ്സിന്റെ രണ്ടാം ഓവറില്‍ തമീം ഇക്ബാലിനെയും നജ്മുള്‍ ഹൊസൈന്‍ ഷാന്റോയെയും മൂന്ന് പന്തുകളുടെ ഇടവേളയില്‍ പുറത്താക്കി റഖീം കോണ്‍വാല്‍ ആണ് ബംഗ്ലാദേശിനെ 1/2 എന്ന നിലയിലേക്ക് ആക്കിയത്. ഷദ്മന്‍ ഇസ്ലാമിനെ(5) നഷ്ടമാകുമ്പോള്‍ ബംഗ്ലാദേശ് 33/3 എന്ന നിലയിലായിരുന്നു.

31 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മോമിനുള്‍ ഹക്കും 10 റണ്‍സുമായി മുഷ്ഫിക്കുര്‍ റഹിമുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

Previous articleഫഹീം അഷ്റഫിന്റെ ഒറ്റയാള്‍ പോരാട്ടം, പാക്കിസ്ഥാന്‍ 272 റണ്‍സിന് ഓള്‍ റഔട്ട്
Next articleഹസന്‍ അലിയുടെ ഇരട്ട പ്രഹരത്തില്‍ ആടിയുലഞ്ഞ് ദക്ഷിണാഫ്രിക്ക