ഫഹീം അഷ്റഫിന്റെ ഒറ്റയാള്‍ പോരാട്ടം, പാക്കിസ്ഥാന്‍ 272 റണ്‍സിന് ഓള്‍ റഔട്ട്

Faheemashraf
- Advertisement -

ദക്ഷിണാഫ്രിക്കയ്ക്കെതിരെ റാവല്‍പിണ്ടി ടെസ്റ്റില്‍ 272 റണ്‍സിന് ഒന്നാം ഇന്നിംഗ്സില്‍ ഓള്‍ഔട്ട് ആയി പാക്കിസ്ഥാന്‍. രണ്ടാം ദിവസം ഫഹീം അഷ്റഫിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം ആണ് പാക്കിസ്ഥാന്റെ രക്ഷയ്ക്കെത്തിയത്. രണ്ടാം ദിവസത്തെ തുടക്കം മോശമായിരുന്ന പാക്കിസ്ഥാന്‍ ചെറിയ സ്കോറിന് പുറത്താകുമെന്ന് തോന്നിപ്പിച്ചുവെങ്കിലും പുറത്താകാതെ നിന്ന ഫഹീം ആണ് ടീമിനെ 272 റണ്‍സിലേക്ക എത്തിച്ചത്.

Anrichnortje

താരം പുറത്താകാതെ 78 റണ്‍സ് നേടുകയായിരുന്നു. ആന്‍റിക് നോര്‍ക്കിയ നേടിയ അഞ്ച് വിക്കറ്റ് നേട്ടമാണ് പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞത്. ബാബര്‍ അസം(77), ഫവദ് അലം(45) എന്നിവരാണ് പാക്കിസ്ഥാന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍.

Advertisement