ക്രിസ് ഗ്രീനിന് ബൗളിംഗ് പുനരാരംഭിക്കാം, ആക്ഷന് പ്രശ്നമില്ലെന്ന് കണ്ടെത്തല്‍, ഐപിഎല്‍ മോഹങ്ങള്‍ പൊടിതട്ടിയെടുത്ത് താരം

- Advertisement -

ഓസ്ട്രേലിയന്‍ ബൗളര്‍ ക്രിസ് ഗ്രീനിന്റെ ആക്ഷന്‍ ശരിവെച്ചു. താരത്തിനെ കഴിഞ്ഞ വര്‍ഷം ആക്ഷന്റെ പ്രശ്നം പറഞ്ഞു ബിഗ് ബാഷില്‍ വിലക്കിയിരുന്നു. സിഡ്നി തണ്ടര്‍ താരത്തെ സ്ക്വാഡില്‍ നിന്ന് പിന്‍വലിക്കുകയും 90 ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. താരത്തിന്റെ 2019ലെ കരീബിയന്‍ പ്രീമിയര്‍ ലീഗ്, ബിഗ് ബാഷ് പ്രകടനങ്ങള്‍ കാരണം താരത്തിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ 20 ലക്ഷം രൂപയ്ക്ക് വാങ്ങിയിരുന്നു.

എന്നാല്‍ സസ്പെന്‍ഷന്‍ നില നിന്നിരുന്നതിനാല്‍ ഐപിഎലില്‍ താരം പങ്കെടുക്കുന്നത് അവതാളത്തിലായിരുന്നു. ഇപ്പോള്‍ വിലക്ക് നീക്കിയതോടെ താരത്തിന് ഐപിഎല്‍ കളിക്കാനാകുമെന്നാണ് കരുതപ്പെടുന്നത്. ബുപ നാഷണല്‍ ക്രിക്കറ്റ് കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് താരത്തിന് വീണ്ടും ബൗളിംഗ് തുടരമാെന്ന് കണ്ടെത്തിയത്.

ഐപിഎല്‍ യഥാസമയം നടന്നിരുന്നുവെങ്കില്‍ ഈ സീസണ്‍ താരത്തിന് ആക്ഷന്റെ പ്രശ്നം കാരണം നഷ്ടമായേനെ. എന്നാല്‍ ഇനി പുതിയ തീയ്യതിയില്‍ കളി നടത്തുമ്പോള്‍ താരത്തിനും ഐപിഎലില്‍ പങ്കാളിയാകാം.

Advertisement