വില്യം കാർവാലോയും ലെസ്റ്ററുമായി കരാർ ധാരണ

- Advertisement -

പോർച്ചുഗീസ് താരം വില്യം കാർവാലോ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലെസ്റ്റർ സിറ്റിയുമായി അടുക്കുന്നു. ഇപ്പോൾ റയൽ ബെറ്റിസിന്റെ താരമാണ് കാർവാലൊ. താരവുമായി ചർച്ചകൾ നടത്തിയ ലെസ്റ്റർ സിറ്റി ഇപ്പോൾ കരാർ ധാരണയിൽ എത്തിയിട്ടുണ്ട്. ഇനി ബെറ്റിസുമായി കരാർ തുകയുടെ കാര്യത്തിൽ തീരുമാനം ആകണം. ബെറ്റിസ് ആവശ്യപ്പെടുന്ന തുകയേക്കാൾ ഏറെ കുറവാണ് ലെസ്റ്റർ ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്.

2018ൽ ആയിരുന്നു കാർവാലോ ബെറ്റിസിൽ എത്തിയത്. മുമ്പ് പോർച്ചുഗീസ് ക്ലബായ സ്പോർടിംഗിന്റെ താരമായിരുന്നു. പോർച്ചുഗൽ ദേശീയ ടീമിന്റെയും ഭാഗമായിട്ടുണ്ട് കാർവാലൊ. എന്നാൽ താരം ഇപ്പോൾ അത്ര മികച്ച ഫോമിൽ അല്ല. ഇംഗ്ലണ്ടിൽ തന്റെ മികവ് വീണ്ടെടുക്കാൻ ആവുമെന്നാണ് കാർവാലോ പ്രതീക്ഷിക്കുന്നത്.

Advertisement