കൊറോണ വൈറസ് മാറിയാൽ പാകിസ്ഥാൻ താരങ്ങൾ ഇംഗ്ലണ്ടിലേക്ക് തിരിക്കുമെന്ന് പാകിസ്ഥാൻ

- Advertisement -

കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച താരങ്ങളുടെ ഫലങ്ങൾ നെഗറ്റീവ് ആയാൽ താരങ്ങളെ പരമ്പരക്ക് വേണ്ടി ഇംഗ്ലണ്ടിലേക്ക് പറഞ്ഞയക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഇംഗ്ലണ്ട് പരമ്പരക്കുള്ള പാകിസ്ഥാൻ ടീമിൽ ഇടം നേടിയ 10 താരങ്ങൾക്ക് കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് താരങ്ങളെ ക്വറന്റൈനിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ഇംഗ്ലണ്ട് പരമ്പരക്കുള്ള ടീമിൽ ഇടം നേടിയ ഹൈദർ അലി, ഹാരിസ് റഊഫ്, ശദാബ് ഖാൻ, ഫഖർ സമാൻ, ഇമ്രാൻ ഖാൻ, കാഷിഫ് ഭാട്ടി, മുഹമ്മദ് ഹഫീസ്. മൊഹമ്മദ് ഹസ്നൈൻ, മുഹമ്മദ് റിസ്വാൻ, വഹാബ് റിയാസ് എന്നിവർക്കാണ് കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

അതെ സമയം 10 താരങ്ങൾക്ക് കൊറോണ വൈറസ് ബാധിച്ചെങ്കിലും ഇംഗ്ലണ്ട് പരമ്പര നേരത്തെ തീരുമാനിച്ച രീതിയിൽ തന്നെ നടക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഇതേ അഭിപ്രായം തന്നെയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡും സ്വീകരിച്ചത്.

Advertisement