ഗാരി സോബേഴ്സ് താന്‍ കണ്ട ഏറ്റവും മഹാനായ ഓള്‍റൗണ്ടര്‍

Garysobers

സുനിൽ ഗവാസ്കറിന്റെ കാലഘട്ടത്തിൽ പല ഓള്‍റൗണ്ടര്‍ ഇതിഹാസങ്ങളും ക്രിക്കറ്റിലുണ്ടായിരുന്നു. ഇന്ത്യയുടെ തന്നെ കപിൽ ദേവും ഇമ്രാന്‍ ഖാന്‍, ഇയാന്‍ ബോത്തം, സര്‍ ഗാരി സോബേഴ്സ്, റിച്ചാര്‍ഡ് ഹാഡ്‍ലി എന്നിങ്ങനെയുള്ള വമ്പന്‍ താരങ്ങള്‍ക്കൊപ്പം കളിച്ചിട്ടുള്ള സുനിൽ ഗവാസ്കര്‍ പറയുന്നത് താന്‍ കണ്ടിട്ടുള്ളതിൽ ഏറ്റവും മഹാനായ ഓള്‍റൗണ്ടര്‍ ഗാരി സോബേഴ്സ് ആയിരുന്നുവെന്നാണ്.

ബാറ്റ് കൊണ്ടോ ബോള്‍ കൊണ്ടോ മത്സരം മാറ്റി മറിയ്ക്കുവാന്‍ പ്രത്യേക കഴിവുള്ള താരമായിരുന്നു സോബേഴ്സ് എന്ന് പറ‍ഞ്ഞ ഗവാസ്കര്‍ താരം ക്ലോസ് ഇന്‍ ഫീല്‍ഡറായോ ഫീൽഡിലോ അവിശ്വസനീയമായ ക്യാച്ചുകള്‍ സ്വന്തമാക്കുവാന്‍ സാധ്യതയുള്ള താരമാണെന്നും പറഞ്ഞു.

താരം ബാറ്റ് കൊണ്ടോ ബോള്‍ കൊണ്ടോ മാറ്റി മറിച്ച മത്സരങ്ങളുടെ എണ്ണം നോക്കിയാൽ തന്നെ സോബേഴ്സായിരുന്നു ഏറ്റവും മികച്ച ഓള്‍റൗണ്ടറെന്ന് തനിക്ക് പറയാനാകുമെന്ന് സുനിൽ ഗവാസ്കര്‍ പറഞ്ഞു.

Previous articleകളിച്ചതിൽ ഏറ്റവും പ്രയാസവും വേഗതയും തോന്നിയത് ചെന്നൈ പിച്ച് എന്ന് സുനിൽ ഗവാസ്കര്‍
Next articleബുഫൺ പാർമയ്ക്ക് ഒപ്പം സെക്കൻഡ് ഡിവിഷനിൽ കളിക്കും, 20 വർഷങ്ങൾക്ക് ശേഷം തിരികെ പഴയ ക്ലബിൽ