കാണികളുടെ സാന്നിദ്ധ്യം ഗുണം ചെയ്തുവെന്ന് കോഹ്‍ലി

Kohlichennaicrowd

ചെന്നൈയിലെ രണ്ടാം ടെസ്റ്റില്‍ കാണികള്‍ക്ക് പ്രവേശനം നല്‍കുവാന്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു. 50 ശതമാനം കാണികളെയാണ് സ്റ്റേഡിയത്തില്‍ പ്രവേശനം നല്‍കിയത്. കാണികളുടെ സാന്നിദ്ധ്യം വലിയ പ്രഭാവം ആണ് ഉണ്ടാക്കുന്നതെന്നാണ് വിരാട് കോഹ്‍ലി അഭിപ്രായപ്പെട്ടത്. കോഹ്‍ലി മത്സരത്തിനിടെ നിരന്തരം കാണികളുമായി ഇടപെടുന്നത് മത്സരത്തിലുടനീളം കാണാവുന്ന കാഴ്ചയായിരുന്നു.

ഇവരുടെ സാന്നിദ്ധ്യം ഇന്ത്യന്‍ ക്യാമ്പില്‍ വലിയ മാറ്റമാണ് സൃഷ്ടിച്ചതെന്ന് കോഹ്‍ലി സമ്മതിച്ചു. നാട്ടില്‍ ഒഴിഞ്ഞ ഗാലറിയില്‍ കളിച്ച ആദ്യ മത്സരം ഏറെ വിചിത്രമായാണ് തോന്നിയതെന്നും. അവിടെ താരങ്ങള്‍ക്കാര്‍ക്കും ഊര്‍ജ്ജസ്വലത നേടുവാന്‍ സാധിച്ചിരുന്നില്ലെന്നും കോഹ്‍ലി പറഞ്ഞു.

ഇന്ത്യയുടെ ഈ വിജയത്തിന് പിന്നില്‍ ചെന്നൈയിലെ കാണികള്‍ക്ക് വലിയ പങ്കുണ്ടെന്നും ബൗളര്‍മാര്‍ക്ക് വിക്കറ്റ് നേടേണ്ട സമയത്ത് കാണികളെയും ഉള്‍പ്പെടുത്തി ആരവും സൃഷ്ടിച്ച് മത്സരത്തില്‍ ആവേശം കൊണ്ടു വരുവാന്‍ ഇന്ത്യന്‍ ടീമിനായി എന്നും കോഹ്‍ലി പറഞ്ഞു.

Previous articleനാണക്കേടുമായി കേരള ബ്ലാസ്റ്റേഴ്സ്, ഹൈദരബാദിനെതിരെ വൻ തോൽവി
Next article“ഡി ഹിയ, ലിൻഡെലോഫ്, മഗ്വയർ എന്നിവർ ഉള്ള ടീമിന് കിരീടം നേടാൻ ആവില്ല”