“ഡി ഹിയ, ലിൻഡെലോഫ്, മഗ്വയർ എന്നിവർ ഉള്ള ടീമിന് കിരീടം നേടാൻ ആവില്ല”

Img 20210216 201411

മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ യുണൈറ്റഡ് താരം ഗാരി നെവിൽ. മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിലെ കൂട്ടുകെട്ടായ മഗ്വയറിനെയും ലിൻഡെലോഫിനെയും ഒപ്പം ഗോൾ കീപ്പർ ഡൊ ഹിയയെയും ആണ് ഗാരി നെവിൽ വിമർശിച്ചത്. ഈ മൂന്ന് താരങ്ങളെയും വെച്ച് ഒരു ടീമിനും കിരീടം നേടാൻ ആവില്ല എന്ന് നെവിൽ പറഞ്ഞു.

ലിൻഡെലോഫിന് ഉയർന്ന് വരുന്ന ബോൾ ഡിഫൻഡ് ചെയ്യാൻ ആവില്ല, മഗ്വയറിനാകാട്ടെ ത്രൂബോളും ഒപ്പം വൺ ഓൺ വൺ ഘട്ടങ്ങളും ഡിഫൻഡ് ചെയ്യാൻ ആകുന്നില്ല. ഇങ്ങനെയുള്ള രണ്ട് സെന്റർ ബാക്കുകൾ ടീമിനെ പിറകോട്ടെ നയിക്കു എന്ന് നെവിൽ പറഞ്ഞു. ലിൻഡെലോഫിന്റെ പ്രശ്നം മഗ്വയറും, മഗ്വയറിന്റെ പ്രശ്നം ലിൻഡെലോഫും ആണെന്നും ഗാരി പറയുന്നു. ഒരു ലോകോത്തര സെന്റർ ബാക്ക് ഇവർക്ക് കൂട്ടായി വരേണ്ടതുണ്ട് എന്നാലെ കാര്യമുള്ളൂ എന്നും നെവിൽ പറഞ്ഞു. ഡി ഹിയ പഴയ ഡി ഹിയ അല്ല എന്നും ഗോൾ കീപ്പിംഗിലെ പ്രശ്നം യുണൈറ്റഡ് പെട്ടെന്ന് തീർക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Previous articleകാണികളുടെ സാന്നിദ്ധ്യം ഗുണം ചെയ്തുവെന്ന് കോഹ്‍ലി
Next articleപതിവ് ആവർത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്, കിബു വികൂന ക്ലബിൽ നിന്ന് പുറത്ത്