ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഈ ദശകത്തിലെ ടീമിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ, ധോണി ക്യാപ്റ്റൻ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

2020ലേക്ക് കടക്കുന്ന അവസരത്തിൽ ഈ കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച ഏകദിന ടീമിനെ ക്രിക്കറ്റ് ഓസ്ട്രേലിയ തിരഞ്ഞെടുത്തു. അവസാന പത്തു വർഷത്തിലെ മികവ് നോക്കിയാണ് ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. മൂന്ന് ഇന്ത്യൻ താരങ്ങൾ 11 അംഗ ടീമിൽ ഉണ്ട്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിയെ ആണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഈ ടീമിന്റെ ക്യാപ്റ്റൻ ആയി തിരഞ്ഞെടുത്തത്.

ഇന്ത്യയുടെ ഓപണർ രോഹിത് ശർമ്മയും വിരാട് കോഹ്ലിയുമാണ് ടീമിൽ ഉള്ള മറ്റു രണ്ട് ഇന്ത്യൻ താരങ്ങൾ. മൂന്ന് ഇരട്ട സെഞ്ച്വറി അടക്കം ഏകദിനത്തിൽ നേടിയ രോഹിനെ വെല്ലുന്ന ഓപണർ ഈ ദശകത്തിൽ ഇല്ല എന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വിലയിരുത്തി. ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സമാനായ കോഹ്ലിയെ ടീമിൽ എടുക്കുന്നതിലും ക്രിക്കറ്റ് ഓസ്ട്രേലിയക്ക് അധികം ചിന്തിക്കേണ്ടി വന്നില്ല.

ക്രിക്കറ്റ് ഓസ്ട്രേലിയ ഈ ഏകദിന ദശകത്തിലെ ടീം;

Rohit Sharma, Hashim Amla, Virat Kohli, AB de Villiers, Shakib Al Hasan, Jos Buttler, MS Dhoni (c & wk), Rashid Khan, Mitchell Starc, Trent Boult, Lasith Malinga