ബ്രൂസ് ഓക്സന്‍ഫോര്‍ഡ് അന്താരാഷ്ട്ര അമ്പയറിംഗില്‍ നിന്ന് വിരമിക്കുന്നു

Bruceoxenford
- Advertisement -

അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയര്‍ ബ്രൂസ് ഓക്സന്‍ഫോര്‍ഡ് അമ്പറയിംഗില്‍ നിന്ന് വിരമിക്കുന്നു. 179 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഒഫീഷ്യലായി നിന്നിട്ടുള്ള 60 വയസ്സുകാരന്‍ തന്റെ 15 വര്‍ഷത്തെ കരിറയറിനാണ് വിരാമമിടുന്നത്. ബ്രിസ്ബെയിനില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റാണ് ബ്രൂസിന്റെ അവസാന അന്താരാഷ്ട്ര അമ്പയറിംഗ് ദൗത്യമായി മാറിയത്.

2006ല്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ബ്രിസ്ബെയിനിലെ ടി20 അന്താരാഷ്ട്ര മത്സരത്തിലാണ് ബ്രൂസ് തന്റെ അരങ്ങേറ്റം കുറിച്ചത്. മൂന്ന് വീതം ഏകദിന, ടി20 ലോകകപ്പില്‍‍ ഒഫീഷ്യേറ്റ് ചെയ്യുവാന്‍ സാധിച്ചിട്ടുള്ള ബ്രൂസ് 62 ടെസ്റ്റിലും അമ്പയറായി നിന്നിട്ടുണ്ട്. 2012, 2014 വനിത ലോകകപ്പിലും അമ്പയറിംഗ് ദൗത്യത്തിന് ബ്രൂസിന് അവസരം ലഭിച്ചിട്ടുണ്ട്.

Advertisement