രണ്ട് ഇന്ത്യന്‍ അമ്പയര്‍മാര്‍ക്ക് കൂടി ടെസ്റ്റ് അരങ്ങേറ്റം

Anilchaudhary

അമ്പയര്‍മാരായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങി അനില്‍ ചൗധരിയും വിരേന്ദര്‍ ശര്‍മ്മയും. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെ നിതിന്‍ മേനോനോടൊപ്പമാവും ഇവര്‍ ടെസ്റ്റ് മത്സരങ്ങളില്‍ അമ്പയറായി പ്രവര്‍ത്തിക്കും. ആദ്യ മത്സരത്തില്‍ അനില്‍ ചൗധരിയും രണ്ടാം മത്സരത്തില്‍ വിരേന്ദര്‍ ശര്‍മ്മയും ആണ് അമ്പയറിംഗ് ദൗത്യം നിതിന്‍ മേനോടൊപ്പം നിര്‍വഹിക്കുക.

ജവഗല്‍ ശ്രീനാഥ് ആണ് ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള മാച്ച് റഫറി. ആദ്യ ടെസ്റ്റില്‍ സി ഷംസുദ്ദീന്‍ ആണ് മൂന്നാം അമ്പയര്‍. എന്നാലും ടിവി അമ്പയര്‍മാരെ ടെസ്റ്റ് അരങ്ങേറ്റമായി കരുതുന്നതല്ല.

Previous articleബ്രൂസ് ഓക്സന്‍ഫോര്‍ഡ് അന്താരാഷ്ട്ര അമ്പയറിംഗില്‍ നിന്ന് വിരമിക്കുന്നു
Next articleലിയോൺ അഗസ്റ്റിന്റെ ആദ്യ ഗോളിനും ബെംഗളൂരു എഫ് സിയെ രക്ഷിക്കാൻ ആയില്ല