ബംഗ്ലാദേശ് സെലക്ടര്‍ ആയി അബ്ദുര്‍ റസാഖിനെ ചുമതലപ്പെടുത്തി

Abdurrazzak

ബംഗ്ലാദേശിന്റെ സെലക്ടര്‍ ആയി മുന്‍ ഇടം കൈയ്യന്‍ സ്പിന്നര്‍ അബ്ദുര്‍ റസാഖിനെ ചുമതലപ്പെടുത്തി. ദേശീയ സെലക്ഷന്‍ പാനലിലേക്ക് താരത്തിനെ ഉള്‍പ്പെടുത്തുകയായിരുന്നു. 2020ല്‍ റസാഖിന് ഈ അവസരം നല്‍കിയതാണെങ്കിലും അന്ന് കൊറോണ കാരണം ഈ അവസരം നീട്ടുവാന്‍ ബംഗ്ലാദേശ് തീരുമാനിക്കുകയായിരുന്നു.

സൂം കോളിലൂടെ ചേര്‍ന്ന മീറ്റിംഗിന് ശേഷമാണ് അബ്ദുര്‍ റസാഖിനെ നിയമിക്കുവാനുള്ള തീരുമാനം കൈക്കൊണ്ടതായി ബോര്‍ഡ് അറിയിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോളും സജീവമായി നില്‍ക്കുന്ന അബ്ദുര്‍ റസാഖ് ഉടന്‍ തന്റെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

Previous articleലങ്കന്‍ മുഖ്യ സെലക്ടര്‍ രാജി സമര്‍പ്പിച്ചു
Next articleബ്രൂസ് ഓക്സന്‍ഫോര്‍ഡ് അന്താരാഷ്ട്ര അമ്പയറിംഗില്‍ നിന്ന് വിരമിക്കുന്നു