ബ്രാഡ് ഹോഗിന്റെ ലോക ടെസ്റ്റ് ഇലവനിൽ നാല് ഇന്ത്യക്കാർ, വിരാട് കോഹ്‌ലിയും പുജാരയും ഇല്ല!

Photo:Twitter/@BCCI
- Advertisement -

മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗിന്റെ നിലവിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീമിൽ ഇന്ത്യയിൽ നിന്ന് നാല് പേർ. അതെ സമയം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ടെസ്റ്റ് സ്‌പെഷലിസ്റ്റ് ബാറ്റ്സ്മാൻ ചേതേശ്വർ പൂജാരയും ടീമിൽ ഇടം നേടിയിട്ടില്ല. ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്ക് ആണ് ടീമിന്റെ ക്യാപ്റ്റൻ.

മായങ്ക് അഗർവാൾ, രോഹിത് ശർമ്മ, അജിങ്കെ രഹാനെ, മുഹമ്മദ് ഷമി എന്നിവരാണ് ഹോഗിന്റെ ടീമിൽ സ്ഥാനം ലഭിച്ച ഇന്ത്യൻ താരങ്ങൾ. വിരാട് കോഹ്‌ലിയെ ടീമിൽ ഉൾപെടുത്തതിന്റെ കാരണവും ബ്രാഡ് ഹോഗ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 15 ടെസ്റ്റ് ഇന്നിങ്‌സുകളിൽ വിരാട് കോഹ്‌ലി നാല് തവണ മാത്രമാണ് 31 റൺസിന് മുകളിൽ എടുത്തതെന്നും ഹോഗ് പറഞ്ഞു. ഇതാണ് താരത്തെ ടീമിൽ ഉൾപെടുത്താതിരിക്കാൻ കാരണമെന്നും ഹോഗ് പറഞ്ഞു.

നാല് ഇന്ത്യൻ താരങ്ങളെ കൂടാതെ സ്റ്റീവ് സ്മിത്ത്, മാർനസ് ലബുഷെയിൻ, ബാബർ അസം, പാറ്റ് കമ്മിൻസ്, നീൽ വാഗ്നർ, നതോണ് ലിയോൺ എന്നിവരാണ് ബ്രാഡ് ഹോഗിന്റെ ടെസ്റ്റ് ടീമിൽ സ്ഥാനം നേടിയ താരങ്ങൾ.

Advertisement