“ഇന്ത്യൻ വംശജർക്ക് ഇന്ത്യൻ ഫുട്ബോൾ ടീമിൽ കളിക്കാൻ പറ്റുന്ന നിയമം കൊണ്ടുവരണം”

- Advertisement -

ഇന്ത്യൻ ഫുട്ബോൾ ടീം മുന്നോട്ട് പോകണം എങ്കിൽ ഗവണന്മെന്റ് അവരുടെ പൗരത്വ നിയമങ്ങളിൽ ചെറിയ ഇളവുകൾ ഫുട്ബോൾ ടീമുകൾക്കായി നൽകണം എന്ന് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ സ്റ്റിമാച്. ഇന്ത്യൻ വംശജരായ താരങ്ങൾക്ക് ഇന്ത്യയിൽ ഫുട്ബോൾ കളിക്കാൻ പറ്റിയാൽ അത് ഇന്ത്യക്ക് വലിയ ഉത്തേജനം ആകും. ഇതിനായി താൻ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട് എന്നും സ്റ്റിമാച് പറഞ്ഞു.

ഈ നിയമത്തിൽ ഇളവ് കിട്ടിയാൽ ഏഴോ എട്ടോ നല്ല താരങ്ങൾ ഇന്ത്യക്ക് വേണ്ടി ബൂട്ട് അണിയുന്നത് എല്ലാവർക്കും കാണാൻ കഴിയും എന്നും സ്റ്റിമാച് പറഞ്ഞു. ഇന്ത്യയിലെ ഫുട്ബോൾ സീസണ് നീളം കൂട്ടണം എന്നും സ്റ്റിമാച് പറഞ്ഞു. ഫെബ്രിവരിയിൽ തന്നെ സീസൺ അവസാനിപ്പിക്കുന്നത് താരങ്ങൾക്ക് ദോഷം മാത്രമെ ചെയ്യൂ. അദ്ദേഹം പറയുന്നു. ചുരുങ്ങിയത് മെയ് മധ്യത്തിൽ വരെയെങ്കിലും സീസൺ ഉണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു.

Advertisement