“റൊണാൾഡോ ചരിത്രത്തിലെ ഏറ്റവും മികച്ച താരം”

- Advertisement -

ക്രിസ്റ്റ്യാനോ റൊണാൾഡോ അസാമാന്യമായ പ്രതിഭയാണ് എന്ന് ജർമ്മൻ താരം സാമി ഖെദീര. ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളുടെ ഒപ്പമാണ് റൊണാൾഡോ എന്ന് ഖദീര പറഞ്ഞു. താൻ റൊണാൾഡോയ്ക്ക് ഒപ്പം ഏഴു വർഷം കളിച്ചിട്ടുണ്ട്. അഞ്ചു വർഷം റയൽ മാഡ്രിഡികും 2 വർഷം യുവന്റസിലും. ഇതുപോലെ വേറൊരു താരത്തെ താൻ കണ്ടിട്ടില്ല എന്ന് ഖെദീര പറഞ്ഞു.

റൊണാൾഡോ പരിശീലന ഗ്രൗണ്ടിൽ പോലും വീട്ടുവീഴ്ച ഇല്ലാത്ത താരമാണ്. ഒരുപാട് കാലത്തെ അധ്വാനമാണ് റൊണാൾഡോയുടെ നേട്ടങ്ങൾ എല്ലാം എന്നും അദ്ദേഹം പറഞ്ഞു. കഠിനാധ്വാനം മാത്രം പോര നല്ല അച്ചടക്കവും വലിയ താരമായി മാറാൻ വേണമെന്നും. റൊണാൾഡോയ്ക്ക് ആ ചിട്ടയുണ്ട് എന്നും ഖെദീര പറഞ്ഞു.

Advertisement